TRUTH AND FAITH

Monday, June 20, 2011

GPF Annual Statement 2010-11

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ സര്‍വ്വീസ് ജീവനക്കാരുടെയും 2010 - 2011 ലെ
 വാര്‍ഷിക ജി.പി.എഫ് അക്കൌണ്ട്സ് സ്റേറ്റ്മെന്റ് പ്രസിദ്ധീകരിച്ചു.

Saturday, May 21, 2011

രാജീവ് ഗാന്ധി അനുസ്മരണം



ജി എസ് ടി യു ജില്ലാ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി



കാസര്‍കോട് : ജി എസ് ടി യു കാസര്‍കോട് ജില്ലാ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി. തായലങ്ങാടി ജി എസ് ടി യു ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചു നടന്ന അനുസ്മരണ പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ടി എം സദാനന്ദന്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന സെക്രട്ടറി സരോജിനി, എ ജി പ്രദീപ് ചന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ വി ചന്ദ്രന്‍, കെ യൂസഫ്,രാജീവന്‍, സീതാരാമ, പി ഒ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു 

Saturday, January 29, 2011


അധ്യാപകര്‍ ആര്‍.ഡി.ഒ. ഓഫീസ് മാര്‍ച്ച് നടത്തി


കാഞ്ഞങ്ങാട്: ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെട്ട് സംയുക്ത അധ്യാപക സംഘടനയായ കെ.പി.ടി.സി. യുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ആര്‍.ഡി.ഒ. ഓഫീസ് മാര്‍ച്ച് നടത്തി. കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം അഡ്വ. സി.കെ.ശ്രീധരന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. പി.എം.സദാനന്ദന്‍ അധ്യക്ഷനായി. എം.അസൈനാര്‍, എം.കുഞ്ഞികൃഷ്ണന്‍, കെ.വേലായുധന്‍, സി.അശോക് കുമാര്‍, കെ.ഒ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.


Friday, January 28, 2011

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട്: അധ്യാപകര്‍ സമരത്തിലേക്ക്

കാഞ്ഞങ്ങാട്:ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് കേരളപ്രദേശ് ടീച്ചേഴ്‌സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ സമരത്തിനിറങ്ങുന്നു. സമരത്തിന്റെ ആദ്യഘട്ടമായി ശനിയാഴ്ചത്തെ ക്ലസ്റ്റര്‍ ബഹിഷ്‌കരിക്കും. തുടര്‍ന്ന് ജി.എസ്.ടി.യു, കെ.പി.എസ്.ടി.യു, എ.എച്ച്.എസ്.ടി.എ, എന്‍.വി.എല്‍.എ എന്നീ അധ്യാപക സംഘടനകള്‍ കൈകോര്‍ത്ത് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും .രാവിലെ 9.30 ന് തുടങ്ങുന്ന മാര്‍ച്ച് കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. അധ്യാപകരെ തരംതാഴ്ത്തി അപമാനിക്കുന്ന ശുപാര്‍ശകളാണ് ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അധ്യാപകര്‍ക്ക് കേന്ദ്രനിരക്കില്‍ ശമ്പളപരിഷ്‌കരണമെന്ന ആവശ്യത്തെ തള്ളിക്കളയുകയാണ് ചെയ്തത്. പുതിയ റിപ്പോര്‍ട്ട് നടപ്പാക്കി കഴിഞ്ഞാല്‍ കേന്ദ്ര-സംസ്ഥാന മേഖലയിലെ അധ്യാപകരില്‍ 9,000 രൂപയുടെ വ്യത്യാസമുണ്ടാകും. സംസ്ഥാനത്തെ മറ്റ് വകുപ്പുകളില്‍ അധ്യാപകരുടെ സമാനശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ശമ്പളത്തിന് ശുപാര്‍ശ ചെയ്യുകയുമാണ് കമ്മീഷന്‍ ചെയ്തത്-നേതാക്കള്‍ ചൂണ്ടിക്കാട്ടി. ടി.എം.സദാനന്ദന്‍, എന്‍.അജയകുമാര്‍, പി.കെ.ചന്ദ്രശേഖരന്‍, പി.ശശി, കേശവന്‍ നമ്പൂതിരി, എ.വി.ഗിരീശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Saturday, December 18, 2010

Click Here To Read & Download

Right To Education act (Lida Jacob Commission Report)  Full Report in English

Click Here To Read & Download

Right To Education act (Lida Jacob Commission Report) Press Release in Malayalam

Saturday, December 4, 2010

Click Here

RANK LIST PUBLISHED FOR DIFFERENT CATEGORIES OF INTER-DISTRICT TRANSFER

ORDER FOR FORMATION OF RTE ADVISORY COMMITTEE



ഇടത്‌സംഘടനകള്‍ നിലപാട് വ്യക്തമാക്കണം

കാസര്‍കോട്: സംസ്ഥാനത്തെ 41 അണ്‍എയ്ഡഡ് വിദ്യാലയങ്ങളെ അംഗീകരിച്ച നടപടിയെപ്പറ്റി ഇടത് സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

വി. കൃഷ്ണന്‍ അധ്യക്ഷനായി. ടി.കെ. എവ്ജീന്‍, കെ. സരോജിനി, കെ. വേലായുധന്‍, വി.എം. ഷാഹുല്‍ ഹമീദ്, എന്‍. അജയകുമാര്‍, എ.വി. ചന്ദ്രന്‍, വി.ജെ. ആന്‍ഡ്രൂസ്, റോയ് ജോസഫ്, കെ. യൂസഫ്, കെ. രാജീവന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Sunday, November 28, 2010

Click Here To Download

State wise by transfer appointment of HSST/HSST (Jr) –  Publication of 
Revised Provisional Seniority List of Qualified Department Teachers.

Saturday, November 27, 2010

Click Here To Download

Group Personal Accident Insurance Scheme 2011


G.O (P) No.616/10/Fin dated 23/11/2010

Friday, November 26, 2010

Click Here To Download





Promotion and Posting in the cadre of Principals of  Government Higher Secondary Schools – Orders issued


Computer purchase for Upper Primary Schools

Circular-utilisation of special fee

(

Thursday, November 18, 2010

സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി .

വോട്ടര്‍പട്ടിക പുതുക്കുന്ന നടപടികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ 
സ്‌കൂളുകള്‍ക്ക് നവംബര്‍ 20ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ
വകുപ്പ് അറിയിച്ചു.  തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം അവധി 
നല്‍കിയിരിക്കുന്നത്.  സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് 
നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു

Sunday, November 14, 2010

Lida Jacob Commission report on Right To education Act

ശാസ്ത്ര ക്വിസ് 22ന്

.കുമ്പള: കുമ്പള ഉപജില്ലാ ശാസ്ത്ര ക്വിസ്സും ടാലന്റ് സര്‍ച്ച് പരീക്ഷയും നവംബര്‍ 22ന് പെര്‍ഡാല ജി.ബി.യു.പി. സ്‌കൂളില്‍ നടക്കും. രാവിലെ 10ന് ഹയര്‍ സെക്കന്‍ഡറി ക്വിസ്സും ഹൈസ്‌കൂള്‍ ടാലന്റ് സര്‍ച്ച് പരീക്ഷയും ഉച്ചയ്ക്ക് രണ്ടിന് ഹൈസ്‌കൂള്‍, യു.പി. വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ്സും നടക്കും.

Thursday, November 11, 2010

വിദേശത്ത് തൊഴില്‍ ചെയ്യുന്നവരെ പിരിച്ചുവിടണമെന്ന് കോടതി

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ദീര്‍ഘകാല അവധിയെടുത്ത് വിദേശത്ത് ജോലിചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാരിന്റെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് മാത്രം സര്‍വീസില്‍ തുടരുന്നത് അപലപനീയമാണ്: ഹൈക്കോടതി . ഇപ്രകാരം വിദേശത്ത് തൊഴില്‍ ചെയ്യുന്നവരെ പിരിച്ചുവിട്ട് പുതിയ നിയമനങ്ങള്‍ നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Monday, November 1, 2010







വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം.ലീലാവതി അര്‍ഹയായി. മലയാള സാഹിത്യത്തിന് പ്രത്യേകിച്ച് നിരൂപണത്തിന് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 

ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് ഈ മാസം; പുതിയ ശമ്പളം ഏപ്രില്‍ ഒന്നിന്‌ .

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിനുള്ള ഒന്‍പതാം ശമ്പള കമ്മീഷന്‍ ഈ മാസം തന്നെ റിപ്പോര്‍ട്ട് നല്‍കും. 2011 ഏപ്രില്‍ മുതല്‍ ഈ പുതിയ ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സര്‍വകലാശാലകള്‍, ഹൈക്കോടതി, ജല അതോറിറ്റി എന്നിവയിലെയും ശമ്പള പരിഷ്‌കരണത്തെപ്പറ്റി ശുപാര്‍ശ നല്‍കാനും ഇതേ കമ്മീഷനെ പുതുതായി സര്‍ക്കാര്‍ചുമതലപ്പെടുത്തി.
കോളേജധ്യാപകരുടെ ശമ്പളം യു.ജി.സിയും എന്‍ജിനീയറിങ് കോളേജ് അധ്യാപകരുടേത് എ.ഐ.സി.ടി.ഇയും വന്‍തോതില്‍ കൂട്ടിയത് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഡോക്ടര്‍മാരുടെ ശമ്പളം സംസ്ഥാന സര്‍ക്കാര്‍ തന്നെ കൂട്ടി. സര്‍ക്കാര്‍ ജീവനക്കാരും ഈ വിഭാഗങ്ങളും തമ്മില്‍ ഇപ്പോള്‍ ശമ്പളത്തില്‍ വലിയ അന്തരമുണ്ട്. എന്നാല്‍ ഈ വ്യത്യാസം പരിഹരിക്കുന്ന തരത്തിലുള്ള ശമ്പളപരിഷ്‌കരണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനാവില്ല . ശമ്പളം കൂട്ടാന്‍ 2000 കോടി രൂപയിലധികം ബാധ്യത ഏറ്റെടുത്താല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമുണ്ടാകില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിലേതിന് തുല്യമായ ശമ്പളം എന്ന ജീവനക്കാരുടെ ആവശ്യവും നടക്കില്ല.
ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ശമ്പളക്കമ്മീഷന് ഡിസംബര്‍ വരെ സര്‍ക്കാര്‍ കാലാവധി നല്‍കിയിട്ടുണ്ട്. ഫിബ്രവരിയില്‍ രൂപവത്കരിച്ച കമ്മീഷന്റെ കാലാവധി ആറുമാസമായിരുന്നു. ഇത് പിന്നീട് നീട്ടി. തെളിവെടുപ്പുകളും ചര്‍ച്ചകളുമെല്ലാം പൂര്‍ത്തിയായി. അതിനാല്‍ നവംബറില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് ശമ്പളക്കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. പുതിയ ശമ്പളഘടനയ്ക്ക് അന്തിമരൂപമായിട്ടില്ല.
റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചാലും ശമ്പള പരിഷ്‌കരണം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് പിന്നെയും മൂന്ന് മാസംവരെ വേണ്ടിവരും. റിപ്പോര്‍ട്ട് ധനവകുപ്പ് പരിശോധിക്കണം. പിന്നീട് മന്ത്രിസഭ പരിഗണിച്ച് തീരുമാനമെടുക്കണം. ഉത്തരവാകുന്നതിനുമുമ്പ് അക്കൗണ്ടന്‍റ് ജനറലും പരിശോധിക്കണം. ഫിബ്രവരിയോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 2010-11 വര്‍ഷത്തെ ബജറ്റില്‍ ശമ്പള പരിഷ്‌കരണം ഉള്‍പ്പെടുത്തും. മാര്‍ച്ചിലാണ് ബജറ്റ് അവതരിപ്പിക്കുക.

Tuesday, October 19, 2010

പ്രൈമറി സ്കൂള്‍ ഇംഗ്ളീഷ് അധ്യാപകര്‍ക്ക് പരിശീലനം

ബാംഗ്ളൂരിലെ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് പ്രൈമറി വിഭാഗം അധ്യാപകര്‍ക്കായി ഇംഗ്ളീഷ് അധ്യാപനത്തില്‍ ബാംഗ്ളൂരിലെ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു.
നവംബര്‍ രണ്ട് മുതല്‍ ഡിസംബര്‍ ഒന്ന് വരെ നടക്കുന്ന ഒരു മാസത്തെ ഇന്‍-സര്‍വ്വീസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കേരളത്തിലെ ഗവണ്‍മെന്റ് എയ്ഡഡ് മേഖലയിലെ പ്രൈമറി വിഭാഗം അധ്യാപകരും അധ്യാപക പരിശീലകരും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും ഒക്ടോബര്‍ 27 നകം ഡയറക്ടര്‍എസ്.സി..ആര്‍.ടി., പൂജപ്പുരതിരുവനന്തപുരം-12 വിലാസത്തില്‍ അയക്കണം.കവറിനു മുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇംഗ്ളീഷ് ലാംഗ്വേജ് ടീച്ചിങ് എന്ന് രേഖപ്പെടുത്തണം

Friday, October 15, 2010

എയ്ഡഡ് സ്‌കൂള്‍ പ്രവേശനം: പോലീസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ പ്രവേശനത്തെപ്പറ്റി പോലീസ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. സ്‌കൂളുകളിലെ വ്യാജ മേല്‍വിലാസക്കാരെ കണ്ടെത്താനാണ് അന്വേഷണം. ഓരോ സ്‌കൂളിലും പോലീസ് നേരിട്ടെത്തി പരിശോധന നടത്തണം. അഡ്മിഷന്‍ രജിസ്റ്റര്‍ പരിശോധിച്ച് വ്യാജ മേല്‍വിലാസക്കാരെ പോലീസ് കണ്ടെത്തണമെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

കുട്ടികളുടെ തിരിച്ചറിയല്‍ അടയാളങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണം. അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ സഹായം തേടരുത്. ഈ അധ്യയന വര്‍ഷംതന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. തൃശ്ശൂരിലെ സ്‌കൂള്‍ മാനേജര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. സി.എന്‍.രാമചന്ദ്രന്‍ നായര്‍, സുരേന്ദ്രമോഹന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Wednesday, October 6, 2010

പ്രൊമോഷന്‍: അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുന്നു

ഗവ. ഹൈസ്‌കൂള്‍ സീനിയര്‍ അധ്യാപകര്‍ക്ക് എച്ച്.എം., എ.ഇ.ഒ., തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകള്‍ അട്ടിമറിക്കപ്പെടുന്നതായി ആരോപണം. സര്‍ക്കാറിന്റെ വികലമായ ഈ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈസ്‌കൂള്‍ എച്ച്.എം., എ.ഇ.ഒ. റാങ്ക് ലിസ്റ്റിലുള്ള സീനിയര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുന്നു.
ഹയര്‍ സെക്കന്‍ഡറി അധ്യാപകരെക്കൂടി റാങ്ക് ലിസ്റ്റില്‍നിന്നും എച്ച്.എം., എ.ഇ.ഒ. തസ്തികയിലേക്ക് നിയമിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേരളത്തില്‍ സെക്കന്‍ഡറി തലംവരെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം 2001 ലെ സ്‌പെഷല്‍ റൂള്‍സില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്.
അതുകൊണ്ടുതന്നെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ കീഴിലുള്ള ഹയര്‍സെക്കന്‍ഡറി അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയക്ടറുടെ കീഴിലുള്ള എച്ച്.എം., എ.ഇ.ഒ. തസ്തികയിലേക്ക് നിയമിക്കണമെന്ന ഉത്തരവില്‍ യുക്തിയില്ലെന്ന് റാങ്ക്‌ലിസ്റ്റിലുള്ള അധ്യാപകര്‍ പറയുന്നു.

Sunday, October 3, 2010

കുമ്പള: കുമ്പള ഉപജില്ലാ ഗണിതശാസ്ത്രക്വിസ് ഒക്‌ടോബര്‍ 6ന് എന്‍.എച്ച്.എസ്.പെര്‍ഡാലയില്‍ നടക്കും. 10 മണിക്ക് യു.പി.വിഭാഗവും 11.30ന് എല്‍.പി.വിഭാഗവും രണ്ട് മണിക്ക് ഹൈസ്‌കൂള്‍ വിഭാഗവും 2.30ന് ഹയര്‍ സെക്കന്‍ഡറി വിഭാഗവും മത്സരമാണ് നടക്കുക. യു.പി.വിഭാഗത്തിന് 75രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തിന് 200രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 300രൂപയുമാണ് പ്രവേശന ഫീസ്.പങ്കെടുക്കുന്നവര്‍ തിരിച്ചറിയില്‍ രേഖയും പ്രവേശഫീസും കരുതണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.