Monday, July 26, 2010
ജി.എസ്.ടി.യു സംസ്ഥാന സമരപ്രചാരണ വാഹനജാഥ ആരംഭിച്ചു
കാസര്‍കോട്: ഗവണ്‍മെന്റ് സ്‌കൂള്‍ അദ്ധ്യാപകരുടെ സംഘടിത ശക്തിയായ ജി.എസ്.ടി.യു വിന്റെ സംസ്ഥാന തല സമര പ്രചാരണ ജായ്ക്ക് കാസര്‍കോട്ട് തുടക്കമായി.
കെ.പി.സി.സി വൈസ് പ്രസിഡണ്ട് തലേക്കുന്നില്‍ ബഷീര്‍ ജി.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് ജെ.ശശിക്ക് ത്രിവര്‍ണ്ണപതാക കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം. കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമം കേരളത്തിലും നടപ്പിലാക്കുക, കേന്ദ്ര നിരക്കില്‍ സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം പരിഷ്‌ക്കരിക്കുക, ശമ്പള പരിഷ്‌ക്കരണ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കുക, വിദ്യാലയങ്ങളിലെ പാഠപുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് സംസ്ഥാന തല വാഹനജാഥ നടത്തുന്നത്. .
Subscribe to:
Posts (Atom)