Friday, September 10, 2010
അധ്യാപക അവകാശങ്ങള്‍ നിഷേധിക്കരുത്: ജി.എസ്.ടി.യു.
കാസര്‍കോട്: വിലയിരുത്തല്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരെ പീഡിപ്പിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും ജി.എസ്.ടി.യു.കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പറഞ്ഞു. ജില്ലാമോണിറ്റിറിങ് സമിതിയുടെയും വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെയും തീരുമാനപ്രകാരമല്ലാത്ത പരിഷ്‌കാര്യങ്ങളുമായി ജി.എസ്.ടി.യു.സഹകരിക്കില്ലെന്നും യോഗം അറിയിച്ചു. കൃഷ്ണന്‍ കാറഡുക്ക അധ്യക്ഷനായി. പി.ടി.ബെന്നി, രമ, രാജേഷ്‌കുമാര്‍ വി.ജി.ജയശങ്കര്‍, സി.കെ.വസന്തകുമാര്‍, ബെറ്റി അബ്രഹാം,എം.സീതാരാമ, യൂസഫ് കൊട്ട്യാടി,ടി.ഒ.രാധാകൃഷ്ണന്‍, എ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Monday, September 6, 2010
പണിമുടക്കില്ല -ജി.എസ്.ടി.യു .
കാസര്‍കോട്: ജി.എസ്.ടി.യു. ഉള്‍പ്പെടെയുള്ള സെറ്റോ സംഘടനകള്‍ സപ്തംബര്‍ ഏഴിന്റെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി അറിയിച്ചു. കേന്ദ്രസര്‍ക്കാറിനെതിരെയുള്ള രാഷ്ട്രീയ സമരമാക്കി ദേശീയ പണിമുടക്ക് മാറിയ സാഹചര്യത്തിലും സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യങ്ങള്‍ ഉന്നയിക്കാത്ത സാഹചര്യത്തിലുമാണ് തീരുമാനമെന്ന് കമ്മിറ്റി അറിയിച്ചു.
Subscribe to:
Posts (Atom)