കാസര്‍കോട്: ഗവ.സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ (ജി.എസ്.ടി.യു) സ്ഥാപക ദിനാചരണവും വിദ്യാഭ്യാസ സെമിനാറും കാസര്‍കോട് ഗവ.യുപി സ്‌കൂളില്‍ വെച്ച് നടന്നു. വിദ്യഭ്യാസ സെമിനാറിന്റെ ഉദ്ഘാടനം കെ.എം.അഹമ്മദ് നിര്‍വ്വഹിച്ചു. ജി.എസ്..ടി.യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. വേലായുധന്‍ വിഷയാവതരണം നടത്തി. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ശ്രീമതി കെ. സരോജിനി, ടി.കെ. വസന്തകുമാര്‍, ടി.എ ജാന്‍സണ്‍, യൂസഫ് കുറ്റിയാടി, എ.ജെ. പ്രദീപ് ചന്ദ്രന്‍, ശ്രീമതി ബെറ്റി എബ്രഹാം, എം.കെ.സി. നായര്‍, കൃഷ്ണന്‍ കാറഡുക്ക, സുനില്‍കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികള്‍ക്ക് പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഇതിന്റെ സമ്മാനദാനം കാസര്‍കോട് ഡി.ഇ.ഒ എം.കെ. മോഹന്‍ ദാസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഇ.ടി. ബെന്നി സ്വാഗതവും, എം.സീതാരാമ നന്ദിയും പറഞ്ഞു.