TRUTH AND FAITH

Monday, June 20, 2011

GPF Annual Statement 2010-11

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ സര്‍വ്വീസ് ജീവനക്കാരുടെയും 2010 - 2011 ലെ
 വാര്‍ഷിക ജി.പി.എഫ് അക്കൌണ്ട്സ് സ്റേറ്റ്മെന്റ് പ്രസിദ്ധീകരിച്ചു.

Saturday, May 21, 2011

രാജീവ് ഗാന്ധി അനുസ്മരണം



ജി എസ് ടി യു ജില്ലാ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി



കാസര്‍കോട് : ജി എസ് ടി യു കാസര്‍കോട് ജില്ലാ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി. തായലങ്ങാടി ജി എസ് ടി യു ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചു നടന്ന അനുസ്മരണ പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ടി എം സദാനന്ദന്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന സെക്രട്ടറി സരോജിനി, എ ജി പ്രദീപ് ചന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ വി ചന്ദ്രന്‍, കെ യൂസഫ്,രാജീവന്‍, സീതാരാമ, പി ഒ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു 

Saturday, January 29, 2011


അധ്യാപകര്‍ ആര്‍.ഡി.ഒ. ഓഫീസ് മാര്‍ച്ച് നടത്തി


കാഞ്ഞങ്ങാട്: ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെട്ട് സംയുക്ത അധ്യാപക സംഘടനയായ കെ.പി.ടി.സി. യുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ആര്‍.ഡി.ഒ. ഓഫീസ് മാര്‍ച്ച് നടത്തി. കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം അഡ്വ. സി.കെ.ശ്രീധരന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. പി.എം.സദാനന്ദന്‍ അധ്യക്ഷനായി. എം.അസൈനാര്‍, എം.കുഞ്ഞികൃഷ്ണന്‍, കെ.വേലായുധന്‍, സി.അശോക് കുമാര്‍, കെ.ഒ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.


Friday, January 28, 2011

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട്: അധ്യാപകര്‍ സമരത്തിലേക്ക്

കാഞ്ഞങ്ങാട്:ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് കേരളപ്രദേശ് ടീച്ചേഴ്‌സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ സമരത്തിനിറങ്ങുന്നു. സമരത്തിന്റെ ആദ്യഘട്ടമായി ശനിയാഴ്ചത്തെ ക്ലസ്റ്റര്‍ ബഹിഷ്‌കരിക്കും. തുടര്‍ന്ന് ജി.എസ്.ടി.യു, കെ.പി.എസ്.ടി.യു, എ.എച്ച്.എസ്.ടി.എ, എന്‍.വി.എല്‍.എ എന്നീ അധ്യാപക സംഘടനകള്‍ കൈകോര്‍ത്ത് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും .രാവിലെ 9.30 ന് തുടങ്ങുന്ന മാര്‍ച്ച് കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. അധ്യാപകരെ തരംതാഴ്ത്തി അപമാനിക്കുന്ന ശുപാര്‍ശകളാണ് ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അധ്യാപകര്‍ക്ക് കേന്ദ്രനിരക്കില്‍ ശമ്പളപരിഷ്‌കരണമെന്ന ആവശ്യത്തെ തള്ളിക്കളയുകയാണ് ചെയ്തത്. പുതിയ റിപ്പോര്‍ട്ട് നടപ്പാക്കി കഴിഞ്ഞാല്‍ കേന്ദ്ര-സംസ്ഥാന മേഖലയിലെ അധ്യാപകരില്‍ 9,000 രൂപയുടെ വ്യത്യാസമുണ്ടാകും. സംസ്ഥാനത്തെ മറ്റ് വകുപ്പുകളില്‍ അധ്യാപകരുടെ സമാനശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ശമ്പളത്തിന് ശുപാര്‍ശ ചെയ്യുകയുമാണ് കമ്മീഷന്‍ ചെയ്തത്-നേതാക്കള്‍ ചൂണ്ടിക്കാട്ടി. ടി.എം.സദാനന്ദന്‍, എന്‍.അജയകുമാര്‍, പി.കെ.ചന്ദ്രശേഖരന്‍, പി.ശശി, കേശവന്‍ നമ്പൂതിരി, എ.വി.ഗിരീശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.