TRUTH AND FAITH

Friday, August 6, 2010

ജി.എസ്.ടി.യു. സ്ഥാപക ദിനം: വിദ്യാര്‍ഥികള്‍ക്കുള്ള മത്സരം 14ന്

കാസര്‍കോട്: ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ കാസര്‍കോട് വിദ്യാഭ്യാസജില്ലാ കമ്മിറ്റി സ്ഥാപക ദിനമായ ആഗസ്ത് 14ന് പ്രസംഗ മത്സരവും ക്വിസ്സും നടത്തും. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. വിഷയം: സ്വതന്ത്ര്യ സമരവും സ്വതന്ത്ര ഭാരതവും. കാസര്‍കോട് ഗവ. യു.പി. സ്‌കൂളില്‍ രാവിലെ 10.30ന് മത്സരം തുടങ്ങും. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള ഉപജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9495052805. 

ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ 'വിദ്യാഭ്യാസ അവകാശ നിയമം' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. 

Thursday, August 5, 2010

3300 അധ്യാപക തസ്തികകളെ ബാധിക്കും രണ്ടരലക്ഷം കുട്ടികള്‍ കുറഞ്ഞു .

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ രണ്ടരലക്ഷത്തോളം കുട്ടികള്‍ കുറഞ്ഞതായി സൂചന. സ്‌കൂളുകളില്‍ നടത്തിയ ഏകദിന പരിശോധനയിലെ കണക്കനുസരിച്ചാണ് ഇത്രയും കുട്ടികളുടെ കുറവ് കാണുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കണക്ക് പൂര്‍ണമായി ലഭ്യമായിട്ടില്ല. ബാക്കി 11 ജില്ലകളിലെ കണക്കില്‍ രണ്ടുലക്ഷത്തോളം കുട്ടികളുടെ കുറവാണുള്ളത്. ഈ മൂന്നു ജില്ലകളിലെ കണക്കെടുപ്പുകൂടി പൂര്‍ത്തിയാകുമ്പോള്‍ കുറവ് രണ്ടരലക്ഷമാകുമെന്നാണ് നിഗമനം.



















3300 അധ്യാപക തസ്തികകളെ കുട്ടികളുടെ കുറവ് ബാധിക്കുമെന്ന് കരുതുന്നു. 1997 വരെ നിയമിതരായവര്‍ക്കാണ് ഇപ്പോള്‍ പ്രൊട്ടക്ഷനുള്ളത്. 2005 വരെ പ്രൊട്ടക്ഷന്‍ ആനുകൂല്യം നല്‍കിയാലും 2000 എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെങ്കിലും പുറത്തുപോകേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 44.17:1 എന്നതാണ് വിദ്യാര്‍ഥി-അധ്യാപക അനുപാതം. കുട്ടികളുടെ എണ്ണത്തില്‍ വന്ന കുറവ് കണക്കാക്കിയാല്‍

43 : 1 എന്ന അനുപാതമാകും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി അനുപാതം 30 : 1 ആക്കിയാല്‍ മാത്രമേ കൂടുതല്‍ അധ്യാപകരെ സംരക്ഷിക്കാനാകൂ.
ജനനനിരക്കില്‍ വന്ന കുറവ്, സംസ്ഥാനത്തിനു പുറത്തേക്കുള്ള കുടിയേറ്റം, അണ്‍ എയ്ഡഡ് കേന്ദ്ര സിലബസ് സ്‌കൂളുകളിലേക്ക് കുട്ടികള്‍ മാറുന്നത് എന്നതൊക്കെയാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമെന്ന് ഡി.പി.ഐ. മുഹമ്മദ് ഹനീഷ് പറഞ്ഞു.
ആറാം പ്രവൃത്തിദിവസം ഹെഡ്മാസ്റ്റര്‍മാര്‍ നല്‍കിയ കണക്കുപ്രകാരംതന്നെ 1.13 ലക്ഷം കുട്ടികളുടെ കുറവ് കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നേരിട്ട് എല്ലാ സ്‌കൂളുകളിലും ഒരേസമയം നടത്തിയ കണക്കെടുപ്പിലാണ് കുറവ് രണ്ടരലക്ഷത്തോളം വരുമെന്ന് കണക്കാക്കിയത്.

ഇപ്രാവശ്യം തിങ്കളാഴ്ചയായിരുന്നു കണക്കെടുപ്പ്. തിങ്കളാഴ്ച കണക്കെടുക്കുന്നതിനെ അധ്യാപകസംഘടനകളെല്ലാം എതിര്‍ത്തിരുന്നു. തോട്ടം മേഖലയിലും പട്ടികവര്‍ഗ കോളനികളിലും മറ്റുമുള്ള സ്‌കൂളുകളില്‍ തിങ്കളാഴ്ച പൊതുവെ ഹാജര്‍നില കുറയുമെന്നതായിരുന്നു സംഘടനകളുടെ എതിര്‍പ്പിനു കാരണം.


Wednesday, August 4, 2010

ഏകദിന പരിശോധന മറവില്‍ അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുത്താന്‍ ശ്രമം: ജി.എസ്.ടി.യു

കാസര്‍കോട്:ഏകദിന പരിശോധനയുടെ മറവില്‍ അധ്യാപക തസ്തികകള്‍ വന്‍തോതില്‍ നഷ്ടപ്പെടുത്തുവാന്‍ ഗൂഢശ്രമം നടക്കുന്നതായി ജി.എസ്.ടി.യു കാസര്‍കോട് റവന്യുജില്ലാ കമ്മിറ്റി ആരോപിച്ചു.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തുടര്‍ച്ചയായി രണ്ട് അവധി ദിവസങ്ങള്‍ക്ക് ശേഷവും മാസത്തിന്റെയും ആഴ്ചയുടെയും ആദ്യ പ്രവൃത്തി ദിവസവും ഏകദിന പരിശോധന നടത്താന്‍ ഉത്തരവിട്ടതിനു പിന്നില്‍ അധ്യാപക തസ്തിക വെട്ടിച്ചുരുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് വി.എം.ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. ടി.കെ.എവുജിന്‍, ടി.എം.സദാനന്ദന്‍, സി.കെ.വസന്തകുമാര്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ.വി.ചന്ദ്രന്‍, എന്‍.അജയകുമാര്‍, കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു
.