TRUTH AND FAITH

Wednesday, October 6, 2010

പ്രൊമോഷന്‍: അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുന്നു

ഗവ. ഹൈസ്‌കൂള്‍ സീനിയര്‍ അധ്യാപകര്‍ക്ക് എച്ച്.എം., എ.ഇ.ഒ., തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകള്‍ അട്ടിമറിക്കപ്പെടുന്നതായി ആരോപണം. സര്‍ക്കാറിന്റെ വികലമായ ഈ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈസ്‌കൂള്‍ എച്ച്.എം., എ.ഇ.ഒ. റാങ്ക് ലിസ്റ്റിലുള്ള സീനിയര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുന്നു.
ഹയര്‍ സെക്കന്‍ഡറി അധ്യാപകരെക്കൂടി റാങ്ക് ലിസ്റ്റില്‍നിന്നും എച്ച്.എം., എ.ഇ.ഒ. തസ്തികയിലേക്ക് നിയമിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേരളത്തില്‍ സെക്കന്‍ഡറി തലംവരെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം 2001 ലെ സ്‌പെഷല്‍ റൂള്‍സില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്.
അതുകൊണ്ടുതന്നെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ കീഴിലുള്ള ഹയര്‍സെക്കന്‍ഡറി അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയക്ടറുടെ കീഴിലുള്ള എച്ച്.എം., എ.ഇ.ഒ. തസ്തികയിലേക്ക് നിയമിക്കണമെന്ന ഉത്തരവില്‍ യുക്തിയില്ലെന്ന് റാങ്ക്‌ലിസ്റ്റിലുള്ള അധ്യാപകര്‍ പറയുന്നു.

Sunday, October 3, 2010

കുമ്പള: കുമ്പള ഉപജില്ലാ ഗണിതശാസ്ത്രക്വിസ് ഒക്‌ടോബര്‍ 6ന് എന്‍.എച്ച്.എസ്.പെര്‍ഡാലയില്‍ നടക്കും. 10 മണിക്ക് യു.പി.വിഭാഗവും 11.30ന് എല്‍.പി.വിഭാഗവും രണ്ട് മണിക്ക് ഹൈസ്‌കൂള്‍ വിഭാഗവും 2.30ന് ഹയര്‍ സെക്കന്‍ഡറി വിഭാഗവും മത്സരമാണ് നടക്കുക. യു.പി.വിഭാഗത്തിന് 75രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തിന് 200രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 300രൂപയുമാണ് പ്രവേശന ഫീസ്.പങ്കെടുക്കുന്നവര്‍ തിരിച്ചറിയില്‍ രേഖയും പ്രവേശഫീസും കരുതണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.