Friday, December 31, 2010
Thursday, December 23, 2010
Saturday, December 18, 2010
Click Here To Read & Download
Right To Education act (Lida Jacob Commission Report) Full Report in English
Click Here To Read & Download
Right To Education act (Lida Jacob Commission Report) Press Release in Malayalam
Wednesday, December 15, 2010
Tuesday, December 14, 2010
Saturday, December 4, 2010
ഇടത്‌സംഘടനകള്‍ നിലപാട് വ്യക്തമാക്കണം
കാസര്‍കോട്: സംസ്ഥാനത്തെ 41 അണ്‍എയ്ഡഡ് വിദ്യാലയങ്ങളെ അംഗീകരിച്ച നടപടിയെപ്പറ്റി ഇടത് സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
വി. കൃഷ്ണന്‍ അധ്യക്ഷനായി. ടി.കെ. എവ്ജീന്‍, കെ. സരോജിനി, കെ. വേലായുധന്‍, വി.എം. ഷാഹുല്‍ ഹമീദ്, എന്‍. അജയകുമാര്‍, എ.വി. ചന്ദ്രന്‍, വി.ജെ. ആന്‍ഡ്രൂസ്, റോയ് ജോസഫ്, കെ. യൂസഫ്, കെ. രാജീവന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Sunday, November 28, 2010
Click Here To Download
State wise by transfer appointment of HSST/HSST (Jr) – Publication of
Revised Provisional Seniority List of Qualified Department Teachers.
Revised Provisional Seniority List of Qualified Department Teachers.
Saturday, November 27, 2010
Click Here To Download
Group Personal Accident Insurance Scheme 2011
G.O (P) No.616/10/Fin dated 23/11/2010
G.O (P) No.616/10/Fin dated 23/11/2010
Friday, November 26, 2010
Click Here To Download
Promotion and Posting in the cadre of Principals of Government Higher Secondary Schools – Orders issued
Wednesday, November 24, 2010
Thursday, November 18, 2010
സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി .
വോട്ടര്‍പട്ടിക പുതുക്കുന്ന നടപടികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ
സ്‌കൂളുകള്‍ക്ക് നവംബര്‍ 20ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ
വകുപ്പ് അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം അവധി
നല്‍കിയിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന്
നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു
Wednesday, November 17, 2010
Tuesday, November 16, 2010
Sunday, November 14, 2010
ശാസ്ത്ര ക്വിസ് 22ന്
.കുമ്പള: കുമ്പള ഉപജില്ലാ ശാസ്ത്ര ക്വിസ്സും ടാലന്റ് സര്‍ച്ച് പരീക്ഷയും നവംബര്‍ 22ന് പെര്‍ഡാല ജി.ബി.യു.പി. സ്‌കൂളില്‍ നടക്കും. രാവിലെ 10ന് ഹയര്‍ സെക്കന്‍ഡറി ക്വിസ്സും ഹൈസ്‌കൂള്‍ ടാലന്റ് സര്‍ച്ച് പരീക്ഷയും ഉച്ചയ്ക്ക് രണ്ടിന് ഹൈസ്‌കൂള്‍, യു.പി. വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ്സും നടക്കും.
Saturday, November 13, 2010
Friday, November 12, 2010
Thursday, November 11, 2010
വിദേശത്ത് തൊഴില്‍ ചെയ്യുന്നവരെ പിരിച്ചുവിടണമെന്ന് കോടതി
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ദീര്‍ഘകാല അവധിയെടുത്ത് വിദേശത്ത് ജോലിചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാരിന്റെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് മാത്രം സര്‍വീസില്‍ തുടരുന്നത് അപലപനീയമാണ്: ഹൈക്കോടതി . ഇപ്രകാരം വിദേശത്ത് തൊഴില്‍ ചെയ്യുന്നവരെ പിരിച്ചുവിട്ട് പുതിയ നിയമനങ്ങള്‍ നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
Wednesday, November 10, 2010
Sunday, November 7, 2010
Friday, November 5, 2010
Monday, November 1, 2010
ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് ഈ മാസം; പുതിയ ശമ്പളം ഏപ്രില്‍ ഒന്നിന് .
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിനുള്ള ഒന്‍പതാം ശമ്പള കമ്മീഷന്‍ ഈ മാസം തന്നെ റിപ്പോര്‍ട്ട് നല്‍കും. 2011 ഏപ്രില്‍ മുതല്‍ ഈ പുതിയ ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സര്‍വകലാശാലകള്‍, ഹൈക്കോടതി, ജല അതോറിറ്റി എന്നിവയിലെയും ശമ്പള പരിഷ്‌കരണത്തെപ്പറ്റി ശുപാര്‍ശ നല്‍കാനും ഇതേ കമ്മീഷനെ പുതുതായി സര്‍ക്കാര്‍ചുമതലപ്പെടുത്തി.
കോളേജധ്യാപകരുടെ ശമ്പളം യു.ജി.സിയും എന്‍ജിനീയറിങ് കോളേജ് അധ്യാപകരുടേത് എ.ഐ.സി.ടി.ഇയും വന്‍തോതില്‍ കൂട്ടിയത് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഡോക്ടര്‍മാരുടെ ശമ്പളം സംസ്ഥാന സര്‍ക്കാര്‍ തന്നെ കൂട്ടി. സര്‍ക്കാര്‍ ജീവനക്കാരും ഈ വിഭാഗങ്ങളും തമ്മില്‍ ഇപ്പോള്‍ ശമ്പളത്തില്‍ വലിയ അന്തരമുണ്ട്. എന്നാല്‍ ഈ വ്യത്യാസം പരിഹരിക്കുന്ന തരത്തിലുള്ള ശമ്പളപരിഷ്‌കരണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനാവില്ല . ശമ്പളം കൂട്ടാന്‍ 2000 കോടി രൂപയിലധികം ബാധ്യത ഏറ്റെടുത്താല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമുണ്ടാകില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിലേതിന് തുല്യമായ ശമ്പളം എന്ന ജീവനക്കാരുടെ ആവശ്യവും നടക്കില്ല.
ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ശമ്പളക്കമ്മീഷന് ഡിസംബര്‍ വരെ സര്‍ക്കാര്‍ കാലാവധി നല്‍കിയിട്ടുണ്ട്. ഫിബ്രവരിയില്‍ രൂപവത്കരിച്ച കമ്മീഷന്റെ കാലാവധി ആറുമാസമായിരുന്നു. ഇത് പിന്നീട് നീട്ടി. തെളിവെടുപ്പുകളും ചര്‍ച്ചകളുമെല്ലാം പൂര്‍ത്തിയായി. അതിനാല്‍ നവംബറില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് ശമ്പളക്കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. പുതിയ ശമ്പളഘടനയ്ക്ക് അന്തിമരൂപമായിട്ടില്ല.
റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചാലും ശമ്പള പരിഷ്‌കരണം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് പിന്നെയും മൂന്ന് മാസംവരെ വേണ്ടിവരും. റിപ്പോര്‍ട്ട് ധനവകുപ്പ് പരിശോധിക്കണം. പിന്നീട് മന്ത്രിസഭ പരിഗണിച്ച് തീരുമാനമെടുക്കണം. ഉത്തരവാകുന്നതിനുമുമ്പ് അക്കൗണ്ടന്‍റ് ജനറലും പരിശോധിക്കണം. ഫിബ്രവരിയോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 2010-11 വര്‍ഷത്തെ ബജറ്റില്‍ ശമ്പള പരിഷ്‌കരണം ഉള്‍പ്പെടുത്തും. മാര്‍ച്ചിലാണ് ബജറ്റ് അവതരിപ്പിക്കുക.

Sunday, October 24, 2010
Thursday, October 21, 2010
Tuesday, October 19, 2010
പ്രൈമറി സ്കൂള്‍ ഇംഗ്ളീഷ് അധ്യാപകര്‍ക്ക് പരിശീലനം
ബാംഗ്ളൂരിലെ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് പ്രൈമറി വിഭാഗം അധ്യാപകര്‍ക്കായി ഇംഗ്ളീഷ് അധ്യാപനത്തില്‍ ബാംഗ്ളൂരിലെ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു.
നവംബര്‍ രണ്ട് മുതല്‍ ഡിസംബര്‍ ഒന്ന് വരെ നടക്കുന്ന ഒരു മാസത്തെ ഇന്‍-സര്‍വ്വീസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കേരളത്തിലെ ഗവണ്‍മെന്റ് / എയ്ഡഡ് മേഖലയിലെ പ്രൈമറി വിഭാഗം അധ്യാപകരും അധ്യാപക പരിശീലകരും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും ഒക്ടോബര്‍ 27 നകം ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി., പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തില്‍ അയക്കണം.കവറിനു മുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇംഗ്ളീഷ് ലാംഗ്വേജ് ടീച്ചിങ് എന്ന് രേഖപ്പെടുത്തണം. Saturday, October 16, 2010
Friday, October 15, 2010
എയ്ഡഡ് സ്‌കൂള്‍ പ്രവേശനം: പോലീസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ പ്രവേശനത്തെപ്പറ്റി പോലീസ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. സ്‌കൂളുകളിലെ വ്യാജ മേല്‍വിലാസക്കാരെ കണ്ടെത്താനാണ് അന്വേഷണം. ഓരോ സ്‌കൂളിലും പോലീസ് നേരിട്ടെത്തി പരിശോധന നടത്തണം. അഡ്മിഷന്‍ രജിസ്റ്റര്‍ പരിശോധിച്ച് വ്യാജ മേല്‍വിലാസക്കാരെ പോലീസ് കണ്ടെത്തണമെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
കുട്ടികളുടെ തിരിച്ചറിയല്‍ അടയാളങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണം. അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ സഹായം തേടരുത്. ഈ അധ്യയന വര്‍ഷംതന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. തൃശ്ശൂരിലെ സ്‌കൂള്‍ മാനേജര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. സി.എന്‍.രാമചന്ദ്രന്‍ നായര്‍, സുരേന്ദ്രമോഹന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Wednesday, October 6, 2010
പ്രൊമോഷന്‍: അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുന്നു
ഗവ. ഹൈസ്‌കൂള്‍ സീനിയര്‍ അധ്യാപകര്‍ക്ക് എച്ച്.എം., എ.ഇ.ഒ., തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകള്‍ അട്ടിമറിക്കപ്പെടുന്നതായി ആരോപണം. സര്‍ക്കാറിന്റെ വികലമായ ഈ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈസ്‌കൂള്‍ എച്ച്.എം., എ.ഇ.ഒ. റാങ്ക് ലിസ്റ്റിലുള്ള സീനിയര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുന്നു.
ഹയര്‍ സെക്കന്‍ഡറി അധ്യാപകരെക്കൂടി റാങ്ക് ലിസ്റ്റില്‍നിന്നും എച്ച്.എം., എ.ഇ.ഒ. തസ്തികയിലേക്ക് നിയമിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേരളത്തില്‍ സെക്കന്‍ഡറി തലംവരെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം 2001 ലെ സ്‌പെഷല്‍ റൂള്‍സില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്.
അതുകൊണ്ടുതന്നെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ കീഴിലുള്ള ഹയര്‍സെക്കന്‍ഡറി അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയക്ടറുടെ കീഴിലുള്ള എച്ച്.എം., എ.ഇ.ഒ. തസ്തികയിലേക്ക് നിയമിക്കണമെന്ന ഉത്തരവില്‍ യുക്തിയില്ലെന്ന് റാങ്ക്‌ലിസ്റ്റിലുള്ള അധ്യാപകര്‍ പറയുന്നു.

Sunday, October 3, 2010
കുമ്പള: കുമ്പള ഉപജില്ലാ ഗണിതശാസ്ത്രക്വിസ് ഒക്‌ടോബര്‍ 6ന് എന്‍.എച്ച്.എസ്.പെര്‍ഡാലയില്‍ നടക്കും. 10 മണിക്ക് യു.പി.വിഭാഗവും 11.30ന് എല്‍.പി.വിഭാഗവും രണ്ട് മണിക്ക് ഹൈസ്‌കൂള്‍ വിഭാഗവും 2.30ന് ഹയര്‍ സെക്കന്‍ഡറി വിഭാഗവും മത്സരമാണ് നടക്കുക. യു.പി.വിഭാഗത്തിന് 75രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തിന് 200രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 300രൂപയുമാണ് പ്രവേശന ഫീസ്.പങ്കെടുക്കുന്നവര്‍ തിരിച്ചറിയില്‍ രേഖയും പ്രവേശഫീസും കരുതണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
Monday, September 27, 2010
Sunday, September 26, 2010
Thursday, September 23, 2010
Tuesday, September 21, 2010
Friday, September 17, 2010
Thursday, September 16, 2010
Friday, September 10, 2010
അധ്യാപക അവകാശങ്ങള്‍ നിഷേധിക്കരുത്: ജി.എസ്.ടി.യു.
കാസര്‍കോട്: വിലയിരുത്തല്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരെ പീഡിപ്പിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും ജി.എസ്.ടി.യു.കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പറഞ്ഞു. ജില്ലാമോണിറ്റിറിങ് സമിതിയുടെയും വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെയും തീരുമാനപ്രകാരമല്ലാത്ത പരിഷ്‌കാര്യങ്ങളുമായി ജി.എസ്.ടി.യു.സഹകരിക്കില്ലെന്നും യോഗം അറിയിച്ചു. കൃഷ്ണന്‍ കാറഡുക്ക അധ്യക്ഷനായി. പി.ടി.ബെന്നി, രമ, രാജേഷ്‌കുമാര്‍ വി.ജി.ജയശങ്കര്‍, സി.കെ.വസന്തകുമാര്‍, ബെറ്റി അബ്രഹാം,എം.സീതാരാമ, യൂസഫ് കൊട്ട്യാടി,ടി.ഒ.രാധാകൃഷ്ണന്‍, എ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Monday, September 6, 2010
പണിമുടക്കില്ല -ജി.എസ്.ടി.യു .
കാസര്‍കോട്: ജി.എസ്.ടി.യു. ഉള്‍പ്പെടെയുള്ള സെറ്റോ സംഘടനകള്‍ സപ്തംബര്‍ ഏഴിന്റെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി അറിയിച്ചു. കേന്ദ്രസര്‍ക്കാറിനെതിരെയുള്ള രാഷ്ട്രീയ സമരമാക്കി ദേശീയ പണിമുടക്ക് മാറിയ സാഹചര്യത്തിലും സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യങ്ങള്‍ ഉന്നയിക്കാത്ത സാഹചര്യത്തിലുമാണ് തീരുമാനമെന്ന് കമ്മിറ്റി അറിയിച്ചു.
Saturday, September 4, 2010
Teachers Award 2010
State Teachers' Awards announced
THIRUVANANTHAPURAM: The State Teachers' Awards for 2010-11 have been announced.
The winners were selected by a committee headed by Education Minister M.A. Baby and comprising the General Education Secretary and the Director of Public Instruction.
The panel selected 14 persons each from the primary and secondary sections. Fifty applications at the primary level and 51 applications at the secondary level had been received from the district-level committees headed by the District Collectors.
The winners are:
Secondary section:
Thiruvanathapuram: P.K. Madhusoodhanan, Headmaster, St. John's High School, Undancode
Kollam: M. Raju, Headmaster, GHSS Anchalummodu
Pathanamthitta: S. Leelamma: Headmistress, DVNSSHSS, Othara
Alappuzha: N. Vishnu Namboodiri, Headmaster, GHSS, Kunnam
Kottayam: M.R. Radhakrishna Panicker, Principal, DVHS, Kumaranalloor
Idukki: Joshy Jose, Headmaster, St. Thomas Higher Secondary School, Erattayar
Ernakulam: E.B. Shamsudeen, HSA, HIHSS, Edavanakkad
Thrissur: C.L. Mary, HSA, Sarvodayam Vocational Higher Secondary School, Arympadam
Palakkad: S.V. Ramanunny, HSA, KTM High School, Mannarkad
Malappuram: Mallika K.M, Headmistress, Devadhar GHSS, Tirur
Kozhikode: Elsy U.D, Headmistress, GHSS, Azhchavattom
Wayanad: C.K. Pavithran, HSA, GHSS, Kaniyampetta
Kannur: Sr. M. Rosarita A.C, Headmistress, St. Theresa's AIHSS, Urnacherry
Kasaragod: Sunith Kumar D, Headmaster, SS Higher Secondary School, Kattukukke
Primary section:
Thiruvananthapuram: B. Sobha, Headmistress, GLPS, Alummoodu
Kollam: G. Rajan, Music TR, GHSS, Vakkanad
Pathanamthitta: Udayammal P, Headmistress, GLPS, Koodal
Alappuzha: D. Padmakumary, Headmistress, GLPS, Kadakkarappally
Kottayam: T.K. Sujatha, Music TR, GVHSS Girls, Peruva
Idukki: Sr. Annie Jose, Headmistress, MM Upper Primary School, Meenmutty
Ernakulam: Mathew Cherian, Headmaster, GUPS, Edappally, Kochi
Thrissur: Leela Varghese, Headmistress, Aided LPS, Kalathode
Palakkad: V.S. Surendranathan, Headmaster, GLPS, Kottayi
Malappuram: Radha P, Headmistress, AUPS, Porur
Kozhikode: Mohandas T, Headmaster, West UPS Ayanikkad
Wayanad: Sisily N.L, Headmistress, GLPS, Udayagiri
Kannur: Vasantha M, LPSA, Koodali UPS
Kasaragod: Carmaly P.A, LPSA, Holy Family ASBS, Kumbla
The awards will be presented to them on Teachers' Day which falls on September 5, Sunday.
Friday, September 3, 2010
Thursday, August 26, 2010
ആദായനികുതി പരിധി ഉയര്‍ത്തുന്നു .
ന്യൂഡല്‍ഹി: നികുതിഘടനയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്ന പ്രത്യക്ഷ നികുതിച്ചട്ട ബില്ലിന് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. ആദായനികുതി ഇളവിനുള്ള വരുമാനപരിധി 1.6 ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്താനുള്ള ബില്ലിലെ നിര്‍ദേശം ശമ്പളവരുമാനക്കാര്‍ക്ക് ആശ്വാസമാകും.
അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് പുതിയ പ്രത്യക്ഷ നികുതിച്ചട്ടം നിലവില്‍ വരിക. ബില്‍ പാര്‍ലമെന്‍റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനാണുദ്ദേശിക്കുന്നത്. നികുതി നിരക്ക് കുറയ്ക്കുന്നുണ്ടെങ്കിലും നികുതിദായകരുടെ ശൃംഖല വിശാലമാക്കാനാണ് ബില്‍ ലക്ഷ്യമിടുന്നത്. ഇതുവഴി നികുതി വരുമാനം ഉയര്‍ത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ബില്‍ പാര്‍ലമെന്‍റിലവതരിപ്പിച്ചു കഴിഞ്ഞാല്‍ രണ്ടുസഭകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന വിഷയനിര്‍ണയ സമിതിയുടെ പരിഗണനയ്ക്ക് വിടും.
കമ്പനി നികുതിക്ക് ഏര്‍പ്പെടുത്തിയ സര്‍ച്ചാര്‍ജും സെസ്സും ഒഴിവാക്കാനും ബില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ കമ്പനി നികുതി നിലവിലുള്ള 30 ശതമാനമായി തുടരും.
നിലവിലുള്ള നികുതി ഘടനയിലെ സങ്കീര്‍ണതകള്‍ക്ക് പുതിയ പ്രത്യക്ഷനികുതിച്ചട്ടം പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രിസഭായോഗത്തിനു ശേഷം ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇളവുകള്‍ പരിമിതപ്പെടുത്തും. മൂന്ന് ആദായ നികുതി സ്ലാബുകളാണുണ്ടാവുക. അവ ഓരോവര്‍ഷവും മാറ്റേണ്ട ആവശ്യമുണ്ടാവില്ല-ധനമന്ത്രി പറഞ്ഞു.

Tuesday, August 24, 2010
INTER DIST TRANSFER
ഈ അധ്യയന വര്ഷം മുതല്‍ അന്തര്‍ജില്ല സ്ഥലം മാറ്റം ഓണ്‍ ലൈനായി നടത്തുന്നു ,പ്രൈമറി, ഹൈസ്കൂള്‍ അധ്യാപകര്‍ ,പ്രൈമറി പ്രധാന അധ്യാപകര്‍ എന്നിവര്‍ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കണം
Last date September 20 th 2010.
Last date September 20 th 2010.
Sunday, August 15, 2010
GSTU സ്ഥാപക ദിനാചരണവും, വിദ്യാഭ്യാസ സെമിനാറും
കാസര്‍കോട്: ഗവ.സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ (ജി.എസ്.ടി.യു) സ്ഥാപക ദിനാചരണവും വിദ്യാഭ്യാസ സെമിനാറും കാസര്‍കോട് ഗവ.യുപി സ്‌കൂളില്‍ വെച്ച് നടന്നു. വിദ്യഭ്യാസ സെമിനാറിന്റെ ഉദ്ഘാടനം കെ.എം.അഹമ്മദ് നിര്‍വ്വഹിച്ചു. ജി.എസ്..ടി.യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. വേലായുധന്‍ വിഷയാവതരണം നടത്തി. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ശ്രീമതി കെ. സരോജിനി, ടി.കെ. വസന്തകുമാര്‍, ടി.എ ജാന്‍സണ്‍, യൂസഫ് കുറ്റിയാടി, എ.ജെ. പ്രദീപ് ചന്ദ്രന്‍, ശ്രീമതി ബെറ്റി എബ്രഹാം, എം.കെ.സി. നായര്‍, കൃഷ്ണന്‍ കാറഡുക്ക, സുനില്‍കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികള്‍ക്ക് പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഇതിന്റെ സമ്മാനദാനം കാസര്‍കോട് ഡി.ഇ.ഒ എം.കെ. മോഹന്‍ ദാസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഇ.ടി. ബെന്നി സ്വാഗതവും, എം.സീതാരാമ നന്ദിയും പറഞ്ഞു.
Wednesday, August 11, 2010
General Election 2010/Byelection : Rates of TA/DA to personnel posted for duty - Rates Revised
Proceedings of the State Election commission, Kerala
Thiruvananthapuram
State Election Commission - General Election 2010 & Byelection to Local Self
Government Institutions – Rates of TA/DA to personnel posted for duty in the
Polling Station/Counting Center – Rates Revised – Orders issued.
No. 320/2009/SEC Dated, Thiruvanathapuram, 04-06-2009
Read : 1) Proceeding No. 549/2005 SEC Dated 16-8-2005 of the State Election
Commission, Kerala, Thiruvananthapuram
2) GO.(P) No:168/09/Elec. Dated 04-04-2009 of Election (Accounts)
Department
ORDER
In view of the revision of rates of TA/DA to the personal engaged for Election
duty ordered as per the GO. read above, the State Election Commission is
pleased to fix the following rate of remuneration to staff deployed on
polling/Counting duty. Per day or part thereof)
Preciding Officers/Counting supervisiors Rs.250
Polling Officers/Counting Assistants Rs. 175/-
Class IV /- Rs. 100/-
2. The above rates are payable to the staff for attending training classes,
collecting polling materials etc. and alos for attending duty on the
Polling day/Counting day. These rates will come into force prospectively
and is applicable to byelections and General Election 2010 and will have
no retrospective effect.
3. This staff deployed at an polling stations/Counting centers shall be
provided with packed lunch and or light refreshment at the rate of Rs.
100/- per head shall be made.
4. The expenditure will be debited to the head of account “2015-00-109-
99-34-0C”
B. Sreedevi
(Secretary)
allowance,bonus,advance order no
Bonus and Festival allowance -GO(P).438/10/Fin dtd 07/08/2010.
Onam Advance -GO.P.439/10/Fin dtd 07/08/2010.
Onam Advance -GO.P.439/10/Fin dtd 07/08/2010.
Friday, August 6, 2010
ജി.എസ്.ടി.യു. സ്ഥാപക ദിനം: വിദ്യാര്‍ഥികള്‍ക്കുള്ള മത്സരം 14ന്
കാസര്‍കോട്: ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ കാസര്‍കോട് വിദ്യാഭ്യാസജില്ലാ കമ്മിറ്റി സ്ഥാപക ദിനമായ ആഗസ്ത് 14ന് പ്രസംഗ മത്സരവും ക്വിസ്സും നടത്തും. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. വിഷയം: സ്വതന്ത്ര്യ സമരവും സ്വതന്ത്ര ഭാരതവും. കാസര്‍കോട് ഗവ. യു.പി. സ്‌കൂളില്‍ രാവിലെ 10.30ന് മത്സരം തുടങ്ങും. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള ഉപജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9495052805.
ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ 'വിദ്യാഭ്യാസ അവകാശ നിയമം' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ 'വിദ്യാഭ്യാസ അവകാശ നിയമം' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
Thursday, August 5, 2010
3300 അധ്യാപക തസ്തികകളെ ബാധിക്കും രണ്ടരലക്ഷം കുട്ടികള്‍ കുറഞ്ഞു .
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ രണ്ടരലക്ഷത്തോളം കുട്ടികള്‍ കുറഞ്ഞതായി സൂചന. സ്‌കൂളുകളില്‍ നടത്തിയ ഏകദിന പരിശോധനയിലെ കണക്കനുസരിച്ചാണ് ഇത്രയും കുട്ടികളുടെ കുറവ് കാണുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കണക്ക് പൂര്‍ണമായി ലഭ്യമായിട്ടില്ല. ബാക്കി 11 ജില്ലകളിലെ കണക്കില്‍ രണ്ടുലക്ഷത്തോളം കുട്ടികളുടെ കുറവാണുള്ളത്. ഈ മൂന്നു ജില്ലകളിലെ കണക്കെടുപ്പുകൂടി പൂര്‍ത്തിയാകുമ്പോള്‍ കുറവ് രണ്ടരലക്ഷമാകുമെന്നാണ് നിഗമനം.
3300 അധ്യാപക തസ്തികകളെ കുട്ടികളുടെ കുറവ് ബാധിക്കുമെന്ന് കരുതുന്നു. 1997 വരെ നിയമിതരായവര്‍ക്കാണ് ഇപ്പോള്‍ പ്രൊട്ടക്ഷനുള്ളത്. 2005 വരെ പ്രൊട്ടക്ഷന്‍ ആനുകൂല്യം നല്‍കിയാലും 2000 എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെങ്കിലും പുറത്തുപോകേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 44.17:1 എന്നതാണ് വിദ്യാര്‍ഥി-അധ്യാപക അനുപാതം. കുട്ടികളുടെ എണ്ണത്തില്‍ വന്ന കുറവ് കണക്കാക്കിയാല്‍
43 : 1 എന്ന അനുപാതമാകും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി അനുപാതം 30 : 1 ആക്കിയാല്‍ മാത്രമേ കൂടുതല്‍ അധ്യാപകരെ സംരക്ഷിക്കാനാകൂ.
ജനനനിരക്കില്‍ വന്ന കുറവ്, സംസ്ഥാനത്തിനു പുറത്തേക്കുള്ള കുടിയേറ്റം, അണ്‍ എയ്ഡഡ് കേന്ദ്ര സിലബസ് സ്‌കൂളുകളിലേക്ക് കുട്ടികള്‍ മാറുന്നത് എന്നതൊക്കെയാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമെന്ന് ഡി.പി.ഐ. മുഹമ്മദ് ഹനീഷ് പറഞ്ഞു.
ആറാം പ്രവൃത്തിദിവസം ഹെഡ്മാസ്റ്റര്‍മാര്‍ നല്‍കിയ കണക്കുപ്രകാരംതന്നെ 1.13 ലക്ഷം കുട്ടികളുടെ കുറവ് കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നേരിട്ട് എല്ലാ സ്‌കൂളുകളിലും ഒരേസമയം നടത്തിയ കണക്കെടുപ്പിലാണ് കുറവ് രണ്ടരലക്ഷത്തോളം വരുമെന്ന് കണക്കാക്കിയത്.
ഇപ്രാവശ്യം തിങ്കളാഴ്ചയായിരുന്നു കണക്കെടുപ്പ്. തിങ്കളാഴ്ച കണക്കെടുക്കുന്നതിനെ അധ്യാപകസംഘടനകളെല്ലാം എതിര്‍ത്തിരുന്നു. തോട്ടം മേഖലയിലും പട്ടികവര്‍ഗ കോളനികളിലും മറ്റുമുള്ള സ്‌കൂളുകളില്‍ തിങ്കളാഴ്ച പൊതുവെ ഹാജര്‍നില കുറയുമെന്നതായിരുന്നു സംഘടനകളുടെ എതിര്‍പ്പിനു കാരണം.

Wednesday, August 4, 2010
ഏകദിന പരിശോധന മറവില്‍ അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുത്താന്‍ ശ്രമം: ജി.എസ്.ടി.യു
കാസര്‍കോട്:ഏകദിന പരിശോധനയുടെ മറവില്‍ അധ്യാപക തസ്തികകള്‍ വന്‍തോതില്‍ നഷ്ടപ്പെടുത്തുവാന്‍ ഗൂഢശ്രമം നടക്കുന്നതായി ജി.എസ്.ടി.യു കാസര്‍കോട് റവന്യുജില്ലാ കമ്മിറ്റി ആരോപിച്ചു.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തുടര്‍ച്ചയായി രണ്ട് അവധി ദിവസങ്ങള്‍ക്ക് ശേഷവും മാസത്തിന്റെയും ആഴ്ചയുടെയും ആദ്യ പ്രവൃത്തി ദിവസവും ഏകദിന പരിശോധന നടത്താന്‍ ഉത്തരവിട്ടതിനു പിന്നില്‍ അധ്യാപക തസ്തിക വെട്ടിച്ചുരുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് വി.എം.ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. ടി.കെ.എവുജിന്‍, ടി.എം.സദാനന്ദന്‍, സി.കെ.വസന്തകുമാര്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ.വി.ചന്ദ്രന്‍, എന്‍.അജയകുമാര്‍, കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Monday, July 26, 2010
Subscribe to:
Posts (Atom)