TRUTH AND FAITH

Wednesday, August 4, 2010

ഏകദിന പരിശോധന മറവില്‍ അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുത്താന്‍ ശ്രമം: ജി.എസ്.ടി.യു

കാസര്‍കോട്:ഏകദിന പരിശോധനയുടെ മറവില്‍ അധ്യാപക തസ്തികകള്‍ വന്‍തോതില്‍ നഷ്ടപ്പെടുത്തുവാന്‍ ഗൂഢശ്രമം നടക്കുന്നതായി ജി.എസ്.ടി.യു കാസര്‍കോട് റവന്യുജില്ലാ കമ്മിറ്റി ആരോപിച്ചു.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തുടര്‍ച്ചയായി രണ്ട് അവധി ദിവസങ്ങള്‍ക്ക് ശേഷവും മാസത്തിന്റെയും ആഴ്ചയുടെയും ആദ്യ പ്രവൃത്തി ദിവസവും ഏകദിന പരിശോധന നടത്താന്‍ ഉത്തരവിട്ടതിനു പിന്നില്‍ അധ്യാപക തസ്തിക വെട്ടിച്ചുരുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് വി.എം.ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. ടി.കെ.എവുജിന്‍, ടി.എം.സദാനന്ദന്‍, സി.കെ.വസന്തകുമാര്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ.വി.ചന്ദ്രന്‍, എന്‍.അജയകുമാര്‍, കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു
.

No comments:

Post a Comment