കാസര്‍കോട്: ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ കാസര്‍കോട് വിദ്യാഭ്യാസജില്ലാ കമ്മിറ്റി സ്ഥാപക ദിനമായ ആഗസ്ത് 14ന് പ്രസംഗ മത്സരവും ക്വിസ്സും നടത്തും. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. വിഷയം: സ്വതന്ത്ര്യ സമരവും സ്വതന്ത്ര ഭാരതവും. കാസര്‍കോട് ഗവ. യു.പി. സ്‌കൂളില്‍ രാവിലെ 10.30ന് മത്സരം തുടങ്ങും. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള ഉപജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9495052805.
ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ 'വിദ്യാഭ്യാസ അവകാശ നിയമം' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
No comments:
Post a Comment